Tuesday, September 18, 2007

തയ്യാറെടുപ്പ്


[ഈ പോസ്റ്റിലെ ചിത്രങ്ങളെല്ലാം പരിശീലന സമയത്തെടുത്തതാണു)

"ദൈവത്തിന്റെ സ്വന്തം നാട്‌" വേദിയില്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ അതിനു വേണ്ടിയുള്ള പ്രിപ്പെറേഷന്‍ ആയിരുന്നു കൂടുതല്‍ രസകരം। സ്ക്രിപ്റ്റ്‌ എഴുതലും വെട്ടലും തിരുത്തലും॥വീണ്ടും എഴുതലും വെട്ടലും തിരുത്തലും...അതങ്ങനെ രാത്രി രണ്ടുമണി വരെ നീണ്ടുപോകും. മിക്കവാറും ഡോക്റ്റര്‍ ജമാലിന്റെ ക്ലിനിക്കിലോ തൊട്ടടുത്തുള്ള ഫ്ലാറ്റിലോ ആയിരിക്കും ഞങ്ങളുടെ നിശാസമ്മേളനങ്ങള്‍. പിന്നെപിന്നെ ജമാലിന്റെ കട്ടന്‍ ചായ 2 മണിക്കടിച്ചില്ലെങ്കില്‍ ഉറക്കം വരില്ലെന്നു വരെയായി!

ഡോ.ഷഹനാസും മകന്‍ ആസിഫും

ഡോക്ടര്‍ സഗീര്‍ ആയിരുന്നു സംവിധായകന്‍.ഡോ.ഷഹനാസ്‌ സലിം ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍.കഥയുടെ ബീജാവാപം നടത്തിയതിന്റെ ക്രെഡിറ്റ്‌ ഡോ.ഷഹനക്കു തന്നെ. ഞങ്ങളുടെ ടീമിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്‌ ഷഹനാസ്‌ ആയിരുന്നു. ഈ വര്‍ഷം അജ്മാന്റെ പരിപാടി ശ്രദ്ധിക്കപ്പെടുക തന്നെ വേണം എന്ന വാശി അവര്‍ക്കുണ്ടായിരുന്നു. തിരക്കഥ-സംഭാഷണം വൈദ്യരും ഡോക്ടര്‍ ജയറാമും ഡോക്ടര്‍ റോയിയും ജമാലും സഗീറും കൂടി.

ജയറാം, സഗീര്‍, ഹനീഷ് ബാബു, റോയ്, സലിം, ജമാല്‍

ജയറാമൊഴിച്ച്‌ ഞങ്ങളില്‍ അര്‍ക്കും (പണ്ടുപ്രണയലേഖനങ്ങളെഴുതിയ പരിചയമല്ലാതെ) മലയാളരചനയില്‍ വലിയ പിടിയൊന്നുമില്ലായിരുന്നു.സംഭാഷണത്തിനൊരു "പഞ്ചു" വേണം എന്ന ചിന്ത ഇടക്കുണ്ടായി. തികഞ്ഞ കമ്മ്യുണിസ്റ്റ്‌ വിരോധിയായ റോയ്‌ കേരളസര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇട്ട്‌ രണ്ട്‌ കാച്ച്‌ കാച്ചി, മേമ്പൊടിക്കു കൊച്ചു തമാശകള്‍ കുറച്ച്‌ കൂടിയാകാം എന്ന തോന്നല്‍ ബലപ്പെട്ടു വന്നു.ജമാല്‍ അപ്പോഴാണു ഖത്തറിലുള്ള തന്റെ സാഹിത്യകാരനായ സുഹൃത്തിന്റെ കാര്യം പറഞ്ഞത്‌. അങ്ങനെ അദ്ദേഹത്തിനും ഒരു എസ്‌.ഓ.എസ്‌ പോയി. ഖത്തറില്‍ നിന്നും ഇറക്കിയ മുത്തുകളാണു: "മേരുപര്‍വതസാനു"വും മറ്റും .

ഫുള്‍ സ്ക്രിപ്റ്റ്‌ ഇവിടെ വായിക്കാം: "ദൈവത്തിന്റെ സ്വന്തം നാട്‌"

ജയറാം, ജമാല്‍, സംഗീത് പ്രാക്റ്റീസ് സമയത്ത്.

(താ‍ഴെ) വേദിയില്‍


അങ്ങനെ സ്ക്രിപ്റ്റ്‌ റഡി. കാസ്റ്റിങ്ങിനു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.ദേവേന്ദ്രനാകാന്‍ ഡോ.ഷഹനാ ജമാലിന്റെ പേരു മുന്നേ നിര്‍ദ്ദേശിച്ചിരുന്നു. പഠിക്കുന്ന കാലത്ത്‌ മിസ്റ്റര്‍ മെഡിക്കോ ആയിരുന്ന ഈ മാന്യദേഹം ഇന്നും ദിവസവും ജിമ്മും പഥ്യാഹാരങ്ങളുമായി കഴിയുന്നവനും സല്‍മാനെപ്പോലെ ബോഡി പ്രദര്‍ശിപ്പിക്കാന്‍ നാണമുള്ളവനും ആകുന്നു.
നാരദന്‍ പിന്നെ ആരെന്നതില്‍ ആര്‍ക്കും ഒട്ടുമുണ്ടായില്ല സംശയം.2006ല്‍ അബുദാബിയില്‍ വെച്ച്‌ നടന്ന വാര്‍ഷികസമ്മേളനത്തില്‍ അജ്മാന്‍ അവതരിപ്പിച്ച പരിപാടിയില്‍ ഡാന്‍സ്‌ മാസ്റ്ററായി വേഷമിട്ട്‌ തിളങ്ങിയ ഡോ.സംഗീത്‌ യുനാനിമസ്‌ ആയി റോളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ദേവേന്ദ്രന്റെ അംഗരക്ഷകനായി വേഷമിടാന്‍ ജയറാമും റഡി.എല്ലാവര്‍ക്കും അവസരമേകാനും കൊഴുപ്പു കൂട്ടാനും ആയി സ്കിറ്റിനിടക്ക്‌ അവതരിപ്പിക്കേണ്ട മറ്റു ഐറ്റംസും തീരുമാനമായി:
1.രംഭ-തിലോത്തമമാരുടെ ഡാന്‍സ്‌: ഇന്ദ്രസദസ്സില്‍:(ഡോ.രേഖ ജയപ്രദീപ്‌,ഡോ.രാജിവിന്റെ മകള്‍ ഗ്രീഷ്മ). ഗന്ധര്‍വ ഗായകന്‍: ഡോ.രേണുക-സോമേട്ടന്‍ ദമ്പതികളുടെ പുത്രനും രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ അനൂപ്‌. ചുമതല: രേഖ. പ്രശസ്ത കലാകാരിയും നര്‍ത്തകിയും ആയ ആശാ ശരത്തിന്റെ ശിക്ഷണം.

അനൂപ്, ഗ്രീഷ്മ, രേഖ, ജമാല്‍, ജയറാം


2.കേരളോല്‍സവ വേദിയില്‍ യുവനടനം:


റിത്വിക്ക്, അഞ്ജു, അനു, ആസിഫ്


ഡോ.ജയറാമിന്റെ മകന്‍ റിത്വിക്‌, ഡോ.സലിമിന്റെ മകന്‍ ആസിഫ്‌,ഡോ.ഹനീഷ്‌ ബാബു(വൈദ്യര്‍)വിന്റെ മക്കള്‍ അനു ഹനീഷും അഞ്ജു ഹനീഷും. ത്ര്ശ്ശൂര്‍ ബിഷപ്‌ മെമ്മോറിയല്‍ മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആസിഫ്‌ ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മാത്രം നാട്ടില്‍ നിന്ന് വരികയും മൂന്നേ മൂന്നു ദിവസം കൊണ്ട്‌ സ്റ്റെപ്പുകള്‍ സ്വായത്തമാക്കുകയും ചെയ്തുവെന്നും ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്‌.റെസ്പോന്‍സിബിള്‍ പേഴ്സന്‍: സ്മിത ഹനീഷ്‌. ശിക്ഷണം: അശാശരത്തിന്റെ ഡാന്‍സ്‌ ഇന്‍സ്റ്റിറ്റൂട്ടിലെ ഡാന്‍സ്‌ മാസ്റ്റര്‍ കലാഭവന്‍ പ്രതീഷ്‌.

3.കൊച്ചുമിടൂക്കരുടെ ന്ര്ത്തം:



മുഹമ്മദ്, സൌമ്യ, നഹര്‍, ശില്പ, ഖലീല്‍, ലമ്യ

ഡോ।സഗീറിന്റെ മകന്‍ നഹര്‍,ഡോ।സൈഫുദ്ദീന്റെ മക്കള്‍ ഖലീല്‍,ലമ്യ,ഡോ.ഗഫൂറിന്റെ മകന്‍ മുഹമ്മദ്‌,ഡോ.സൂസന്‍ ബിനു തോമസ്സിന്റെ മക്കള്‍ സൗമ്യ,ശില്‍പ. ഇന്‍-ചാര്‍ജ്‌: നസറു സഗീര്‍.(നസറു പിടിച്ച പുലിവാല്‍ എന്ന ഒരു എപ്പിസോഡ്‌ പിന്നീട്‌ പ്രതീക്ഷിക്കാം:നസറുവും സഗീറും സമ്മതിച്ചാല്‍)

നസ്രു കുട്ടികളെ ഒരുക്കുന്ന തിരക്കില്‍

4. സമൂഹഗാനം.
പര്‍വീണ്‍, ആശ, റിത്വിക്, അനൂപ്, സുരേഷ് നമ്പ്യാര്‍
ആശാ ജമാല്‍(ജമാലിന്റെ വാമഭാഗം), ഡോ.സെയ്ത്‌ മുഹമ്മദിന്റെ മക്കള്‍ സുമീറ, ഷമീന, ഡോ.ആഷി സോമന്‍,ഡോ.സുരേഷ്‌ നമ്പ്യാര്‍,റിത്വിക്ക്‌ ജയറാം,അനൂപ്‌ സോമന്‍. കണ്ടക്റ്റര്‍: ആശാ ജമാല്‍.

5.വനിതാന്ര്ത്തം:


ബീന, രേഖ, സ്മിത, പര്‍വീണ്‍, വന്ദന
സ്മിതാ ഹനീഷ്‌,പര്‍വീണ്‍ അബൂബക്കര്‍,ഡോ.ഫാത്തിമ റോയ്‌,ബീന ജയറാം,ഡോ.വന്ദനാ ഭാസ്കരന്‍,രേഖാ അശോക്‌.ഉത്തരവാദിത്വം: സ്മിതാഹനീഷ്‌.വൈദ്യരുടെ ധര്‍മദാരങ്ങളായതുകൊണ്ട്‌ പറയുകയല്ല: യുവനടനവും വനിതാന്ര്ത്തവും വിജയിപ്പിക്കുന്നതില്‍ മല്‍സഖി നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.ഭൂമികുലുങ്ങിയാലും ഉച്ചയുറക്കം ഉപേക്ഷിക്കാത്ത കക്ഷി തുടര്‍ച്ചയായി ഒന്നുരണ്ടാഴ്ച്ച കുട്ടത്തിലെ വനിതാഡോക്ടര്‍മാര്‍ക്ക്‌(അവര്‍ക്ക്‌ മാഷുടെ അടുത്ത്‌ പോകാന്‍ കഴിഞ്ഞിരുന്നില്ല) ഡാന്‍സ്‌ പഠിപ്പിക്കാന്‍ തയ്യാര്‍ ആയി എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.

6.അവസാനത്തെ ഇനം:
ഞങ്ങള്‍ പുരുഷകേസരികളുടെ സമൂഹന്ര്ത്തമായിരുന്നു ഈ വര്‍ഷത്തെ ഞങ്ങളുടെ തുരുപ്പുചീട്ട്‌. ഒരു തരം വാശികലര്‍ന്ന വീര്യത്തോടെ "വേല്‍മുരുകന്‍" സൂപ്പര്‍ഹിറ്റാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഡോ.റോയിക്കുള്ളതാണു. ചിട്ടയോടെ അതു കൊറിയോഗ്രാഫ്‌ ചെയ്ത പ്രതീഷിനും. വേഷങ്ങളൊപ്പിക്കാന്‍ ഓടിനടന്ന ജയറാമിന്റെ തത്രപ്പാടും മറക്കാവുന്നതല്ല. "വേല്‍മുരുകാ-മലമലല്ലൂയ്യ" ഗാനങ്ങളുടെ ഒരു റീമിക്സ്‌ ആണു അവതരിപ്പിച്ചത്‌. രംഗത്ത്‌:ഡോ.റോയ്‌(വേല്‍മുരുഗന്‍),ഡോ.ജയപ്രദീപ്‌,ഡോ.ഹനീഷ്‌ ബാബു,ഡോ.സലിം ബാബു,ഡോ.ഭാസ്കരന്‍(മെയിന്‍ ഡാന്‍സേഴ്സ്‌),കല്യാണീ ശ്രീവല്‍സന്‍(മയില്‍),ശ്രീവല്‍സന്‍,ഡോ.ഡേവിസ്‌(ചെണ്ട),സോമന്‍(ഇലത്താളം),ഡോ.ബിജി സോമന്‍,ഡോ.സുനില്‍ കാര്‍ത്തികേയന്‍(മുത്തുക്കുട),സ്മിതാ ഹനീഷ്‌,ഫാതിമ റോയ്‌(അമ്മന്‍ കുടം),നെഹര്‍ സഗീര്‍,മുഹമ്മദ്‌ ഗഫൂര്‍(പുലികള്‍),ആബിദ്‌ ഗഫൂര്‍,സൊഹൈബ്‌ അബൂബക്കര്‍(കാവടി) പിന്നെ ദേവേന്ദ്രനും നാരദനും എല്ലാം കൂടി ഒരു ഗ്രാന്റ്‌ ഫിനാലേ.....

ഡേവിസ്, സംഗീത്, ജയപ്രദീപ്, സലിം ബാബു, റോയ്,ഭാസ്കരന്‍, ഹനീഷ് ബാബു


എല്ലാ ആഴ്ചയും റിവ്യൂ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്ന പണി പര്‍വീണും ഡോ.ഷഹനാസും ഏറ്റെടുത്തിരുന്നു.സംഗീതസംവിധാനം, റെക്കോര്‍ഡിംഗ്‌ ചുമതല ഡോ.ഡേവിസിനായിരുന്നു.അജ്മാന്‍ എ.കെ.എം.ജി പ്രസിഡന്റ്‌ ഡോ.കെ.രാധാകൃഷ്ണന്‍,സെക്രട്ടറി ഡോ.അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ ഡോ.അബ്രഹാം വര്‍ഗീസ്‌ എന്നിവര്‍ അഡ്മിനിസ്റ്റ്രേറ്റീവ്‌ സൈഡ്‌ ഭംഗിയായി നിര്‍വഹിച്ക്‌ ഞങ്ങളെ സഹായിച്ചിരുന്നു.


1 comment:

IVY said...

എന്താണ്‌ പിന്നെയൊന്നും കാണാത്തത്‌? കുറിപ്പടിയും പുരാണവും എല്ലാം ഗര്‍ഭാവസ്ഥയില്‍ ത്തന്നെയാണോ? കാത്തിരിക്കുന്നു...