Monday, September 17, 2007

വൈദ്യകൂട്ടായ്മ

യു.എ.ഇയിലെ മലയാളി മെഡിക്കല്‍-ദന്ത വൈദ്യന്മാരുടെ സംഘടന എ.കെ.എം.ജി.എമിറേറ്റ്‌സ്‌ (അസോസിയേഷന്‍ ഓഫ്‌ കേരളാ മെഡിക്കല്‍ ഗ്രാജുവറ്റ്‌സ്‌) യു.എസില്‍ 25 വര്‍ഷത്തിലേറെയായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്ന എ.കെ.എം.ജിയുടെ സ്വതന്ത്രശാഖയായി 2003ല്‍ രൂപം കൊണ്ടതാണു.മൂപ്പന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.ആസാദ്‌ മൂപ്പന്‍ ആണു സ്ഥാപക പ്രസിഡന്റ്‌।
ഇപ്പോഴത്തെ സാരഥികള്‍: ഡോ।എം.കെ.ഇബ്രാഹിം(പ്രസിഡന്റ്‌),ഡോ.സണ്ണി കുര്യന്‍(സെക്രട്ടറി ജനറല്‍),ഡോ.പി.എം.സിറാജുദ്ദീന്‍(ട്രഷറര്‍) എന്നിവരാണു.

7 ശാഖകള്‍ വഴി യു।എ।യിലുടനീളം മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനു പുറമേ ഡോക്റ്റര്‍മാരുടെ കുടുംബങ്ങള്‍ക്കായി ഒട്ടനവധി ക്ഷേമപരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്‌ ഈ സംഘടന।

എല്ലാ വര്‍ഷവും ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ നടത്തുന്ന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ 7 ശാഖകള്‍ തമ്മില്‍ വാശിയേറിയ മല്‍സരങ്ങള്‍ നടത്താറുണ്ട്‌। ഒരോ ടീമിനും അര മണിക്കൂര്‍ വീതം അനുവദിച്ചിട്ടുണ്ട്‌। ആദ്യ വര്‍ഷത്തെ ജേതാക്കള്‍ അബുദാബി എ।കെ.എം.ജിയും രണ്ടാമത്തെ വര്‍ഷത്തെ വിജയികള്‍ ഷാര്‍ജ എ.കെ.എം.ജിയും ആയിരുന്നു.

ഈ വര്‍ഷം മേയ്‌ 11നു ദുബൈ അല്‍ ബൂം ടൂറിസ്റ്റ്‌ വില്ലേജില്‍ വെച്ചു നടത്തിയ "ദുബൈകോണ്‍ 2007"ല്‍ മുഖ്യാതിഥി പ്രവാസി കാര്യമന്ത്രി ശ്രീ।വയലാര്‍ രവി ആയിരുന്നു। യു.എ.ഇ.തൊഴില്‍ മന്ത്രി അല്‍ ഖാബി,ഇന്ത്യന്‍ അംബാസഡര്‍,കോണ്‍സല്‍ ജനറല്‍,യു.എ.ഇ.ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ ഗഫാര്‍,ഷാര്‍ജ ഐ।ബി।പി।സി।പ്രസിഡന്റ്‌, ശ്രീ.എം.കെ.യൂസഫലി, ശ്രീ.ബി.ആര്‍.ഷെട്ടി തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ കലാസാംസ്കാരിക മല്‍സരങ്ങളുടെ വിധികര്‍ത്താക്കള്‍ യു।എ।യിയിലെ കലാസാംസ്കാരിക-പത്രപ്രവര്‍തന രംഗത്തെ പ്രഗല്‍ഭരായ ശ്രീ.ഇ.എം.മുഹമ്മദ്‌,ശ്രീ.ടി.പി.ഗംഗാധരന്‍ എന്നിവരും മുന്‍ കാല ചലചിത്ര താരം ശ്രീമതി.ശ്രീലക്ഷ്മിയും ആയിരുന്നു.


അജ്മാന്‍-ഉമ്മല്‍ഖുവൈന്‍ ശാഖ(ചെറിയ എമിറേറ്റുകളായതു കൊണ്ട്‌ ഒരു ശാഖക്ക്‌ കീഴില്‍) ഈ വര്‍ഷം അവതരിപ്പിച്ച പരിപാടിയുടെ പേരായിരുന്നു: "ദൈവത്തിന്റെ സ്വന്തം നാട്‌".മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഞങ്ങള്‍ 3 മാസത്തിലേറെ ശരിക്കും ബുദ്ധിമുട്ടി തന്നെ പ്രിപ്പെയര്‍ ചെയ്തിരുന്നു. അതുകൊണ്ട്‌ ഗുണവും ഉണ്ടായി...കഴിഞ്ഞ രണ്ടുവര്‍ഷവും രണ്ടാംസ്ഥാനം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്ന ദുബൈ ചാപ്റ്റര്‍ ഈ വര്‍ഷം വലിയ തയ്യാറെടുപ്പുകളോടെയാണു വന്നത്‌. അവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു എറ്റവും ചെറിയ ചാപ്റ്ററായ അജ്മാന്‍ യു.ഇ.ക്യു.വിന്റേത്‌.

ദുബൈ ചാപ്റ്ററിലെ വൈദ്യോത്തമന്മാര്‍ ഇന്നും ചെറിയൊരസൂയയോടെ പറഞ്ഞുനടക്കുന്നുണ്ട്‌:
" മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട്‌ പോയി!"

"മണ്ണും ചാരി നില്‍ക്കല്ലാ പെണ്ണിനെ എങ്ങനെ അടിച്ച്‌ കൊണ്ട്‌ പോകാം എന്ന് പ്ലാന്‍ ചെയ്യായിരുന്നു" എന്ന് ഞങ്ങളും।
ആ കഥ അടുത്ത പോസ്റ്റില്‍.

1 comment:

Sujith Bhakthan said...

Hi
Welcome to the world of malayalam bloggers.

താങ്കള്‍ തുടങ്ങിയിരിക്കുന്നത് നല്ല ഒരു ആശയമാണ്. എല്ലാവിധ ആശംസകളും.